Canonisation of Blessed Chavara and Euphrasia on 23rd November 2014

Print
PDF

Chavara - Euphrasia

വി. അല്‍ഫോന്‍സാമ്മയ്‌ക്കു പിന്നാലെ ഭാരതസഭയ്‌ക്ക്‌ രണ്‌ടു വിശുദ്ധര്‍ കൂടി. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും വാഴ്‌ത്തപ്പെട്ട എവുപ്രാസ്യാമ്മയെയുമാണ്‌ സഭ വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തുന്നത്‌. ഇരുവരുടെയും പേരിലുള്ള അത്ഭുതപ്രവൃത്തികള്‍ക്ക്‌ മാര്‍പാപ്പ അംഗീകാരം നല്‌കി.

കേരളത്തില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിനു വഴിതെളിച്ച വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ സീറോ മലബാര്‍ സഭയിലെ പുരുഷന്മാര്‍ക്കു വേണ്‌ടിയുള്ള ആദ്യ സന്യാസസമൂഹമായ സിഎംഐ(കര്‍മലീത്താ സന്യാസസമൂഹം) യുടെ സഹസ്ഥാപകനാണ്‌. സ്‌ത്രീകള്‍ക്കുവേണ്‌ടിയുള്ള ആദ്യ ഏതദ്ദേശീയ സന്യാസിനീസഭയായ സിഎംസിയുടെയും സ്ഥാപകനാണ്‌ ചാവറയച്ചന്‍.

1805 ഫെബ്രുവരി പത്തിന്‌ ആലപ്പുഴയിലെ കൈനകരിയിലായിരുന്നു ചാവറയച്ചന്റെ ജനനം. 1818-ല്‍ പൗരോഹിത്യവ്രതം സ്വീകരിച്ച അദ്ദേഹം 1829-ല്‍ തന്റെ ആദ്യ ദിവ്യബലിയര്‍പ്പിച്ചു. 1831-നാണ്‌ സിഎംഐ സഭ രൂപീകൃതമായത്‌. 1866-ല്‍ അദ്ദേഹം സിഎംസി സന്യാസിനീസഭയ്‌ക്കു രൂപം നല്‌കി.

ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായും ചാവറയച്ചന്‍ അറിയപ്പെടുന്നു. സമൂഹത്തിലെ താഴേക്കിടയില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്‌ടി അദ്ദേഹം പ്രയത്‌നിച്ചു. സവര്‍ണമേധാവിത്വം നിലനിന്നിരുന്ന സമൂഹത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‌കുന്നതിനായി എല്ലാ ദേവാലയങ്ങളോടുമൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്‌ടുവന്നതും അദ്ദേഹമായിരുന്നു. മലയാളത്തിലെ ആദ്യ ദിനപത്രമായ `നസ്രാണി ദീപിക’ മാന്നാനത്ത്‌ ആരംഭിച്ചതും ചാവറയച്ചനാണ്‌. 1871 ജനുവരി മൂന്നിന്‌ കൂനമ്മാവിലാണ്‌ അദ്ദേഹം മരിച്ചത്‌.

1986 ഫെബ്രുവരി എട്ടിന്‌ ജോണ്‍പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പ വി. അല്‍ഫോന്‍സാമ്മയ്‌ക്കൊപ്പം ചാവറയച്ചനെയും വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തി.

ചാവറയച്ചന്‍ സ്ഥാപിച്ച സിഎംസി സന്യാസസഭയിലെ അംഗമായിരുന്നു വാഴ്‌ത്തപ്പെട്ട എവുപ്രാസ്യാമ്മ. 1877 ഒക്‌ടോബര്‍ ഏഴിന്‌ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലായിരുന്നു റോസ എലുവത്തിങ്കല്‍ എന്ന എവുപ്രാസിയാമ്മയുടെ ജനനം. 1900 മേയ്‌ 24-ന്‌ സന്യാസവ്രതം സ്വീകരിച്ചു. 1913 മുതല്‍ 1916 വരെ ഒല്ലൂര്‍ സെന്റ്‌ മേരീസ്‌ മഠത്തില്‍ മദര്‍ സുപ്പീരിയറായിരുന്നു. കന്യാമറിയത്തോടുള്ള ആഴമേറിയ ഭക്തിയില്‍ ഊന്നിയതായിരുന്നു എവുപ്രാസിയാമ്മയുടെ ജീവിതം. ജീവിതത്തില്‍ അധികസമയവും പ്രാര്‍ഥനയില്‍ അവര്‍ കഴിച്ചുകൂട്ടി.

1952 ഓഗസ്റ്റ്‌ 23-നായിരുന്നു എവുപ്രാസിയാമ്മയുടെ മരണം. 1987-ല്‍ തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കുണ്‌ടുകുളം എവുപ്രാസ്യയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2002 ജൂലൈ അഞ്ചിന്‌ ജോണ്‍പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. എവുപ്രാസ്യാമ്മയുടെ മാധ്യസ്ഥത്തിലുള്ള അത്ഭുതപ്രവൃത്തികള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ 2006 ഡിസംബര്‍ മൂന്നിന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ സീറോമലബാര്‍ സഭാധ്യക്ഷനായിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ എവുപ്രാസ്യാമ്മയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തി. തുടര്‍ന്ന്‌ താന്‍ അംഗമായിരുന്ന സന്യാസിനീസഭയുടെ സ്ഥാപകപിതാവിനോടൊപ്പം വിശുദ്ധപദവിയിലേക്ക്‌ അവരും ഉയര്‍ത്തപ്പെടുകയാണ്‌.

Source: Deepika

Welcome to Syro-Malabar Catholic Community, Parramatta

Print
PDF

The Malayalee Catholic Community of Parramatta Diocese meets every 3rd Sunday of the month to celebrate Holy Mass in Malayalam at Our Lady of Mount Carmel Catholic Church, Wentworthville. The La Salette fathers pastorally support the community and the community receives enormous support from the Malayalee Catholics in and around Parramatta.

During the early years, the community received pastoral support from different parishes. The first Malayalam Holy Mass was held at St Oliver Plunkett’s Parish, Harris Park (close to Parramatta) in 2007. The community is grateful to Fr. Joseph Thomas Karuplackal for his generosity to give his parish and time to celebrate Holy Mass in Malayalam. Malayalee Catholic Community in Parramatta had the privilege of getting various priests including the visiting bishops to celebrate monthly Holy Masses.

Fr Joseph Thomas got transferred from Harris Park church and the community had to find a new place to celebrate monthly Holy Mass. Around this time His Excellency Bishop Gregory Karotemprel – the then Chairman of Syro-Malabar Synodal commission for Evangelization and Pastoral Care of Migrants – entrusted Fr. Jaison Mulerikkal CMI to assist the Catholic Community of Parramatta and celebrate Masses for the community. Fr. Jaison Mulerikkal took special initiative and his constant meetings and discussions with O Carm congregation Provincial at Melbourne made it possible to get Our Lady of Mount Carmel Catholic Parish at Wentworthville to conduct regular Holy Masses for the community. The community is delighted to have Our Lady of Mount Carmel Catholic Parish, Wentworthville, as the venue for monthly gathering of the community for Holy Mass and other religious activities. With the help of His Excellency Bishop Gregory Karotemprel and Fr Jaison, the committee approached Parramatta diocese to get a Malayalee priest trained in Syro Malabar rite to lend pastoral support to the community. The Bishop of Parramatta diocese, as an interim arrangement have entrusted the responsibility of helping Syro Malabar Catholic Community in Parramatta to La Salette Fathers in the diocese. Fr. Joy Chukkananickal is currently entrusted with the responsibility of supporting the Syro Malabar Community in Paramatta Diocese. Under the leadership of Fr. Mathew Manjaly, Fr. Sunny Poovathumkudy and Fr. Joy Porathur also supported the Syro Malabar community in the past.

His Excellency Mar Sebastian Vadakkel, Bishop of Ujjain Diocese, India and Chairman of Commission for Evangelization & Pastoral Care of the Migrants celebrated Holy Mass for the community and officially launched the website of Syro Malabar Parramatta on 9th October 2010.

In July 2010, Bishop Mar Sebastian Vadakkel, the present Chairman of Syro-Malabar Synodal commission for Evangelization and Pastoral Care of Migrants, has announced the appointment of Fr Francise Kolencherry as the National Coordinator for Pastoral Care of the Syro-Malabar faithful in Australia. Fr Francise also helps the community to streamline the pastoral activities in association with the La Salette fathers.

In March 2012, The St Alphonsa Community warmly welcomed Mar Mathew Arackal, Bishop of Kanjirappally (Chairman of Syro Malabar Church Commission for Laity) and Advocate V. C. Sebastian (Secretary to the Commission for Laity). Their visit was the beginning of scheduled Laity Conferences of the Syro-Malabar Church to be held in various cities of Australia.

The community celebrates all major feasts - Easter, Christmas, Feast of St Alphonsa, St. Thomas Day and other regular liturgical celebrations. 15 children have successfully completed coaching for First Holy Communion in 2011. Currently about 70 children are attending regular catechism classes.

Upcoming Events

Third Sunday of February

15 February 2015

Fr. Joshy Parappully OFM Cap

Catechism registration of new students: 1.00 pm
Catechism: 1.30 pm
Confession: 3.00 pm
Holy Eucharist: 3.30 pm

Friday of Lent

20 February 2015

Way of the Cross: 7.30 pm

27 February 2015

Way of the Cross: 7.30 pm

6 March 2015

Way of the Cross: 7.30 pm

13 March 2015

Way of the Cross: 7.30 pm

Third Sunday of March

15 March 2015

Fr. Joby Kadambattuparambil

Catechism: 1.30 pm
Confession: 3.00 pm
Holy Eucharist: 3.30 pm

Friday of Lent

20 March 2015

Way of the Cross: 7.30 pm

27 March 2015

Way of the Cross: 7.30 pm

Palm Sunday

29 March 2015

Special Catechism: 1.00 pm
Confession: 2.30 pm
Holy Eucharist: 3.00 pm

Join Us

Mass held every 3rd Sunday of the month, at Our Lady of Mount Carmel Catholic Church.

4 Bennett St,
Wenthworthville, NSW, 2145

If you would like to receive regular email notifications, please register your interest here.